Trending

മണിപ്പൂരിലെ അതിക്രമങ്ങൾക്കെതിരെ എൽ ഡി ഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു








താമരശ്ശേരി: ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കലാപങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും എൽ ഡി എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.




പരപ്പൻ പൊയിലിൽ വെച്ച് നടന്ന കൂട്ടായ്മ സി പി ഐ എം ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു.

കണ്ടിയിൽ മുഹമ്മത് ഹാജി അധ്യക്ഷത വഹിച്ചു. അനൂപ് കക്കോടി മുഖ്യ പ്രഭാഷണം നടത്തി. പിടി ഉസൈൻകുട്ടി, ടി കെ.അരവിനന്ദാക്ഷൻ, കെ.ഉല്ലാസ് കുമാർ, പി സി എ റഹീം, പി സി അബുൽ അസീസ്, ഒ പി ഉണ്ണി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post