Trending

കാന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി




താമരശ്ശേരി: കാന്തപുരം സ്വദേശി മൊയ്തീൻ മൗലവി (62) കുവൈത്തിൽ നിര്യാതനായി . കിഡ്നി സംബന്ധമായ അസുഖം കാരണം കുവൈറ്റ് അദാൻ ഹോസ്പിറ്റലിൽ തീവ്രപരിചരണത്തിലായിരിക്കെയാണ് അന്ത്യം.

കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്നു.

മുപ്പത് വർഷമായി കുവൈതിലെ മത സാമൂഹ്യ രംഗങ്ങളിൽ സജീവ സാനിദ്ധ്യമായിരുന്നു മൗലവി.

ഔകാഫ് മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് ഫലാഹ് അൽ മുഫിലിഹ്‌ പള്ളിയിൽ യുദ്ധത്തിന് മുമ്പ് മുഅദ്ധിനായും സേവനം അനുഷ്ടിച്ചിരുന്നു.

കാന്തപുരം കുഴിയിൽ വീട്ടിൽ അബൂബക്കർ ഹാജിയുടെയും ആമിനയുടെയും മൂന്നാമത്തെ മകനാണ്.

ഭാര്യ: പുല്ലൂരാംപാറ കിളിയൻതൊടിയിൽ ഷക്കീല .

മക്കൾ : ഡോ. അസ്മ മൊയ്തീൻ (അദാൻ ഹോസ്പിറ്റൽ), എഞ്ചി. അനസ് മൊയ്തീൻ (കുവൈറ്റ്‌ വെൽ ഡ്രില്ലിംഗ് കമ്പനി), അയൂബ് മൊയ്തീൻ.


എഞ്ചി റസ്ദാൻ സഹർ (മരുമകൻ)

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മൂസ, മുഹമ്മദ്, ഫാത്തിമ, ആയിഷ, ഖദീജ


Post a Comment

Previous Post Next Post