മലബാറിലെ പ്രതിസന്ധി; പ്ലസ് വണിന് അധിക സീറ്റ് അനുവദിക്കും; മന്ത്രി
byWeb Desk•
0
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജൂലൈ 16 ന്ശേഷം എയിഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കും. താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവ് കണക്കാക്കിയാകും സീറ്റ് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സീറ്റ് ദൗര്‍ലഭ്യത്തില്‍ ശാശ്വത പരിഹാരത്തിനായി 16 ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.