Trending

കോരങ്ങാട് സംഘർഷം 8 പേർക്ക് പരുക്ക്; താലൂക്ക് ആശുപത്രിക്ക് മുന്നിലും പോലീസ് ലാത്തിവീശി.





താമരശ്ശേരി: താമരശ്ശേരി IHRD കോളേജിൽ റാഗിംങ്ങിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടു പേർക്ക് പരുക്കേറ്റു.രണ്ട് ജൂനിയർ വിദ്യാർത്ഥികൾക്കും, ഒരു മൂന്നാം വർഷ വിദ്യാർത്ഥിക്കും, പുറത്ത് നിന്നുള്ള അഞ്ചുപേർക്കുമാണ് പരുക്കേറ്റത്.സംഘർഷത്തെ തുടർന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിലും പോലീസ് ലാത്തിവീശി.


ഒന്നാം വർഷ BBA വിദ്യാർത്ഥികളായ ഷാഹുൽ (21), മുഹമ്മദ് ജസീം (21), മുന്നാം വർഷ വിദ്യാർത്ഥി സനിൻ എന്നിവർക്കും,പുറമെ നിന്ന് ക്വാമ്പസിൽ എത്തിയ ഷാനവാസിനും പരുക്കേറ്റു.

 കോളേജിന് മുന്നിലെ റോഡിൽ വെച്ചുണ്ടായ സംഘർഷത്തിൽ ജീവൻ രാജ് ( അമ്പായത്തോട് ), ഗഫൂർ (അമ്പായത്തോട് ), അക്ഷയ് (നെല്ലാം ങ്കണ്ടി ), വിശാഖ് (കാരാടി) എന്നിവർക്കുമാണ് പരുക്കേറ്റത്.ഇതിൽ സനിൻ, ഷാനവാസ്, ഗഫൂർ എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.


നിരന്തരം റാഗിംങ്ങിന് വിധേയരായ വിദ്യാർത്ഥികളെ ഇന്ന് വീണ്ടും റാഗ് ചെയ്യാൻ സീനിയ
ർ വിദ്യാർത്ഥികൾ മുതിർന്നതാണ് സംഘർഷത്തിന് തുടക്കം. ഇന്ന് 3.30 ഓടെ ക്ലാസ് അവസാനിച്ച വിദ്യാർത്ഥികളോട് ക്ലാസിൽ നിന്നും പുറത്ത് പോകാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു, എന്നാൽ 4.30 വരെ ക്യാമ്പസിൽ ചിലവഴിക്കാൻ അനുമതിയുണ്ടെന്നും പുറത്ത് പോകില്ലെന്നും ജൂനിയർ വിദ്യാർത്ഥികൾ നിലപാടെടുത്തു.

ഇതാണ് സംഘർഷത്തിന് തുടക്കം. ഇതിൽ പരുക്കേറ്റ ജൂനിയർ വിദ്യാർത്ഥികൾ തങ്ങളെ മർദ്ദിച്ച വിവരം സുഹൃത്തുക്കളെ അറിയിച്ചു.

പരുക്കേറ്റവരെ കൊണ്ടുപോകാനായി സുഹൃത്തുക്കൾ കോളേജ് കാമ്പസിൽ എത്തിയ അവസരത്തിൽ റാഗിങ്ങിന് നേതൃത്വം നൽകിയവരുമായി ബഹളമുണ്ടായി, ഈ അവസരത്തിൽ പ്രദേശവാസികളായ ഏതാനും പേർ കാമ്പസിൽ എത്തുകയും, വിദ്യാർത്ഥികളുടെ സുഹൃത്തുക്കളുമായി ഏറ്റുമുട്ടുകയും ചെയ്തു.


തുടർന്ന് സംഘർഷം റോഡിലേക്ക് വ്യാപിക്കുകയും റോഡിൻ വെച്ച് നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ സംഭവം അറിഞ്ഞ് ബൈക്ക് നിർത്തി ഇറങ്ങിയവരും ഉൾപ്പെടുന്നുണ്ട്.


താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും മൂന്നാം വർഷ വിദ്യർത്ഥി സനിനിനെ കാറിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുംമ്പോൾ ആരോ കയ്യേറ്റം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ആശുപത്രിക്ക് മുൻവശം ലാത്തിവീശിയത്.

കോരക്കാട് IHRD ക്ക് മുൻവശത്തു വെച്ചും പോലീസ് ആളുകളെ വിരട്ടി ഓടിച്ചിരുന്നു.




Post a Comment

Previous Post Next Post