Trending

700 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും പിടികൂടി.





കുറുമ്പൊയിൽ കാന്തലാട് മലയിൽ നിന്നും 700 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി

 താമരശ്ശേരി താലൂക്കിൽ, കാന്തലാട് വില്ലേജിൽ കുറുമ്പൊയിൽ ദേശത്ത് കാന്തലാട് മലയിൽ വീട്ടിൽ പാച്ചർ മകൻ പ്രദീപൻ്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ വടക്കുഭാഗത്ത് നിന്നും സുമാർ 100 മീ. വടക്കു കിഴക്ക് മാറി കാട്ടരുവിയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു 200 ലി. ഇരുമ്പ് ബാരലിലും,  35 ലി. പ്ലാസ്റ്റിക് കന്നാസിലും,  സമീപത്ത് സുമാർ 1 മീ. താഴ്ചയും,  സുമാർ അരമീറ്ററിലധികം വ്യാസവുമുള്ള കുഴിയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇറക്കി അതിനകത്ത് സുമാർ 500 ലിറ്ററോളവുമായി മൊത്തം 700 ലി വാഷും, 70 ലിറ്ററിൻ്റെയും 25 ലിറ്ററിൻ്റെയും, 5 ലിറ്ററിൻ്റെയും ഓരോ അലൂമിനിയ കലങ്ങളും, 5 ലിറ്ററിൻ്റെ വാറ്റു തട്ടും കുഴലും ഘടിപ്പിച്ച അലൂമിനിയ ചരുവവും, ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ചത് താമരശ്ശേരി എക്സൈസ് സർക്കിളിലെ അസി. എക്സൈസ് ഇൻസ്പെക്ടർ,  സി. സന്തോഷ് കുമാറും സംഘവും കണ്ടെടുത്ത്,  തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുത്ത് രേഖകൾ തയ്യാറാക്കി, താമരശ്ശേരി റേഞ്ചിൽ അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.
പാർട്ടിയിൽ PO (Gr) സുരേഷ് ബാബു.C.G CEOമാരായ പ്രസാദ്.P, ആരിഫ്.P.V, ഡ്രൈവർ രാജൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post