Trending

വെറും കപ്പയല്ല, ഇത് ഒരൊന്നൊന്നര കപ്പ; തൂക്കം 57. 300 കിലോഗ്രാം





താമരശ്ശേരി: പരപ്പൻ പൊയിൽ വാടിക്കൽ പൊയിലിൽ വിരമിച്ച എക്സേസ് ഉദ്യോഗസ്ഥൻ കെ.ടി ബാലരാമൻ്റെ വയലിലാണ് അമ്പത്തേഴര കിലോേയാളം  തൂക്കം വരുന്ന ഒറ്റ ചുവട് കപ്പ വിളഞ്ഞത്.

കൃഷിയിടത്തിൽ വിളഞ്ഞ കപ്പ കണ്ടാൽ ആദ്യം ആരുമൊന്ന് അമ്പരക്കും.

ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തതെന്ന് ബാലരാമൻ പറഞ്ഞു.


തൻ്റെ 50 സെൻ്റോളം വരുന്ന വയലിൽ മരച്ചീനിക്ക് പുറമെ വാഴ, ചേന, ചേമ്പ് മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

മികച്ച പച്ചക്കറി കൃഷിക്കാരനുള്ള പഞ്ചായത്ത്തല അവാർഡും ബാലരാമന് ലഭിച്ചിട്ടുണ്ട്.










 

Post a Comment

Previous Post Next Post