റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ പിടികൂടി. ഇവരെ സസ്പെന്‍ഡ് ചെയ്തതായും കോളജ് വ്യക്തമാക്കുന്നു. കർണാടകയിലെ നേത്ര ജ്യോതി കോളജിലാണ് സംഭവം. ഒരു പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചതോടെയാണ് സത്യം പുറത്തുവരുന്നത്. റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുവച്ചായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കോളജിലെ ചില പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നുപേരുടെയും നീക്കം. ഇതില്‍ പലപ്പോഴും വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ പരാതിപ്പെട്ട പെണ്‍കുട്ടി തങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ സമ്മതിക്കുന്നു. കോളജ് അധികൃതര്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തെളിവുസഹിതം പിടിക്കപ്പെട്ടതോടെ മൂന്ന് വിദ്യാര്‍ഥിനികളെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരുടെ ഫോണ്‍ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
