തൃശ്ശൂരില്‍ നിന്നുള്ള സ്കൂബാ ടീമിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. കാണാതായ ആഷിക്കിനായി നാളെ രാവിലെ തെരച്ചില്‍ പുനരാരംഭിക്കും. തൃശ്ശൂര്‍ - ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂബാ ടീമും, എന്‍.ഡി.ആര്‍.എഫ് സംഘവും നാളെ തെരച്ചിലില്‍ പങ്കെടുക്കും. ഇന്ന് വെെകീട്ട് ആറോടെയായിരുന്നു അപകടം. പനമുക്ക് പുത്തന്‍വെട്ടിക്കായല്‍ വഴിയിലുള്ള വലിയ കോള്‍ പാടത്തിന് നടുവിലായാണ് വള്ളം മറിഞ്ഞത്. കാണാതായ ആഷിക്കിന് നീന്തല്‍ വശമില്ലാത്തതിനാല്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു
