Trending

39 കിലോ കഞ്ചാവ് പിടി കൂടിയ കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.



  താമരശ്ശേരി:   പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൌസിൽ നഹാസ് (38)നാണ് വടകര NDPS കോടതി ജഡ്ജ് വി പി എം സുരേഷ് ബാബു ശിക്ഷ വിധിച്ചത്.

2022 ഫെബ്രുവരി 25-നാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ  വാടക വീട്ടിൽ നിന്നും 39കിലോ കഞ്ചാവുമായി നഹാസിനെ  താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന അന്തരിച്ച  വി എസ് സനൂജും റൂറൽ ജില്ല ആന്റി നാർകോട്ടിക് സ്‌ക്വാഡും ചേർന്ന് പിടി കൂടുന്നത്.



     ഗൾഫിൽ നിന്നും മടങ്ങി വന്ന നഹാസ്
ആന്ധ്ര വിശാഖപട്ടണത്ത് ഹോട്ടൽ നടത്തുമ്പോൾ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ മുഖേനയാണ് പെട്ടന്ന് പണം ഉണ്ടാക്കുവാൻ കഞ്ചാവ് കടത്തിലേക്ക് തിരയുന്നത്.6 മാസം കൊണ്ട് 300 കിലോയോളം കഞ്ചാവ് കടത്തിയ ശേഷമാണു ഇയാൾ പിടിയിലാവുന്നത്.

കോഴിക്കോട് റൂറൽ ജില്ലയിൽ സമീപ കാലത്ത് പിടികൂടിയ കേസുകളിൽ എല്ലാം പ്രോസിക്യൂഷൻ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്.മയക്കു മരുന്നിന് എതിരായ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന്
റൂറൽ എസ് പി.ആർ.കറപ്പസാമി ഐ പി എസ്, താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടി എന്നിവർ അറിയിച്ചു.


പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ. സനൂജ് ഹാജരായി.

Post a Comment

Previous Post Next Post