Trending

കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. രണ്ടു പേരിൽ നിന്നായാണ് പണം പിടികൂടിയത്.




കൊടുവള്ളി സർവ്വീസ് കോ ഓപറേറ്റീവ് ബാങ്ക് പരിസരത്ത് വെച്ച് 23.5 ലക്ഷം രൂപ സഹിതം കൊടുവള്ളി കരുവൻ പൊയിൽ തലപ്പെരുമണ്ണ തടായിൽ ഹിഷാം (36) നെയും,

കൊടുവള്ളിയിലെ ആലപ്പുറായിയിലെ വീട്ടിൽ വെച്ച് അബ്ദുൽ ലത്തീഫ് എന്ന ദിലീഫിനെ(42) 15 ലക്ഷം രൂപ സഹിതവുമായാണ് പിടികൂടിയത്.

ഇന്നു രാവിലെ 10 മണിയോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ്, എസ് ഐമാരായ സാജു എം.കെ, ബേബി മാത്യു, എസ് സി പി ഒ മാരായ ശ്രീജിത് കെ.വി, ശ്രീജ എ ടി, ഡ്രൈവർ സത്യരാജ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post a Comment

Previous Post Next Post