Trending

താമരശ്ശേരി താലൂക് ആശുപത്രിയിൽ ഗൈനക് ഡോക്ടർമാരുടെ കൂട്ട സ്ഥലമാറ്റം SDPI പഞ്ചായത്ത്‌ ഭാരവാഹികൾ താലൂക് ഹോസ്പിറ്റൽ സൂപ്രണ്ടനെ കണ്ട് ചർച്ച നടത്തി.




താമരശ്ശേരി: താലൂക് ആശുപത്രിയിൽ ഗൈനക് ഡോക്ടർമാരുടെ കൂട്ട സ്ഥലമാറ്റത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി പഞ്ചായത്ത് എസ്ഡിപിഐ  പ്രസിഡന്റ്‌ നൗഫൽ വാടിക്കൽ കമ്മിറ്റി കമ്മറ്റി അംഗങ്ങളായ സിദീഖ് ഈർപ്പോണ, അഷ്‌റഫ്‌ തച്ചംപൊയിൽ തുടങ്ങിയവർ  താലൂക് ഹോസ്പിറ്റൽ സൂപ്രണ്ട് അബ്ബാസ് ഡോക്ടറുമായി സംസാരിച്ചു. ഡോക്ടർ മാരുടെ നിയമനം ശരിയായിട്ടുണ്ടെന്നും നാളെയോട് കൂടി ഒരു ഡോക്ടറും അടുത്ത ദിവസങ്ങളിലായി മറ്റു ഡോക്ടർമാരും ചാർജെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം ശക്തമായ പ്രധിഷേധ പരിപാടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post