കൈതപ്പൊയിലിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് പിടിയിലായത്.
താമരശ്ശേരി:
അടിവാരം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനടുത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ ക്കണ്ട KL.39.C.5289. നമ്പർ ഹീറോ ഹോണ്ട പാഷൻ മോട്ടോർസൈക്കിളിൽ ഇരിക്കുകയായിരുന്ന പെരുമ്പാവൂർ വെങ്ങോല കണ്ണന്തറ പട്ടരുമഠം മുഹമ്മദ് നൗഫ്. (19)എന്നയാളിൽ നിന്നും വിൽപ്പനയ്ക്കായി കൈവശം വച്ച നിരോധിത മയക്കുമരുന്നായ6.67 ഗ്രാം. MDMA. പിടികൂടി. ഇന്നലെ അർദ്ധരാത്രി 12.05 നായിരുന്നു സംഭവം.
കൈതപ്പൊയിലിലെ സ്വകാര്യ കോളേജിലെ നിയമ വിദ്യാർത്ഥിയാണ് പിടിയിലായത്.
നാട്ടുകാർ തടഞ്ഞുവെച്ചു പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്
താമരശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ
അഖിൽ വി പിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
