ഐ എൻ ടി യു സി.
താമരശ്ശേരി : കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ
മുഴുവൻ തൊഴിലാളികളും അണിനിരക്കണമന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. പൊതു മേഖലാ സ്ഥാനങ്ങൾ ഓ രോന്നായി സ്വകാര്യ വൽകരിച്ച് കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് വിരലിൽ എണ്ണാവുന്ന കോർപറേറ്റുകളുടെ സംരക്ഷകരായി മാറിയിരിക്കുകയാണന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഐ എൻ ടി യു സി താമരശ്ശേരി മേഖലാ കൺ വഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ച് വരും. ഇതിന്റെ സൂചനയാണ് കർണാടകത്തിൽ കോൺഗ്രസ് നേടിയ ചരിത്ര വിജയമെന്നും പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡന്റ് ടി.ആർ.ഒ. കുട്ടൻ ആധ്യക്ഷ്യം വഹിച്ചു.
കെപിസിസി മെംബർമാരായ എ.അരവിന്ദൻ ,പി.സി. ഹബീബ് തമ്പി, കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് പി.ഗിരീഷ് കുമാർ , മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പോണ, കർഷ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, വാർഡ് മെംബർ ജോസഫ് മാത്യു, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. സരസ്വതി, കെ.പി.കൃഷ്ണൻ ,അനീഷ് കുമാർ പൊടുപ്പിൽ സി.വി. മണി എന്നിവർ പ്രസംഗിച്ചു.
ജോലിയിൽ നിന്ന് വിരമിച്ച ചുമട്ട് തൊഴിലാളികളായ വി.കെ.പുരുഷോത്തമൻ, കെ.കെ. ബാലൻ എന്നിവർക്ക് സമുചിതമായ യാത്രയയപ്പ് നൽകി.
