Trending

താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലെ പ്രസവ വാർഡുമായി ബന്ധപ്പെട്ട വിഷയം DYFI ഹോസ്പിറ്റൽ സൂപ്രണ്ടുമായി ചർച്ച നടത്തി




താമരശ്ശേരി: താലൂക്ക്  ആശുപത്രിയിൽ  ഗൈനക്കോളജി ഡോക്ടർമാർ ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ  DYFI താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടുമായി ചർച്ച നടത്തി .


ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു .

പുതിയ ഡോക്ടറുടെ സേവനം നാളെ മുതൽ ഹോസ്പിറ്റലിൽ ലഭ്യമാവുമെന്നും ,
നിലവിൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റുള്ള  ഗർഭിണികൾക്ക്  ആവിശ്യമായ  ചികത്സക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും  ഹോസ്പിറ്റൽ സൂപ്രണ്ട് ഉറപ്പു നൽകിയതായി DYFI നേതാക്കൾ പറഞ്ഞു.

DYFI താമരശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി MR ഷംജിത്ത് , ഷിനു കയ്യേലി , MV യുവേഷ് , അരുൺ , അഭിജയ്‌ , അഖിൽ , അൻവിന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post