ഒരു വർഷം നീണ്ടു നിൽക്കുന്ന DYFI പരിസ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി താമരശ്ശേരി ചുരം 12 കിലോമീറ്റർ ദൂരം dyfi ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് ശുചീകരിക്കും.
ജൂൺ 18 ന് രാവിലെ 7 മണിക്കാണ് ശുചീകരണം ആരംഭിക്കുക.താമരശ്ശേരി, തിരുവമ്പാടി, ബാലുശ്ശേരി, കുന്നമംഗലം, നരികുനി, കക്കോടി ബ്ലോക്കുകളിൽ നിന്നായി
700 വോളണ്ടിയർമാർ പങ്കാളികളാകും.
പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ സ്വാഗത സംഘ രൂപീകരണ യോഗം DYFI ജില്ലാ സെക്രട്ടറി
പി. സി.ഷൈജു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ലിബിൻ അജയ്ഘോഷ് അധ്യക്ഷത വഹിച്ചു.
സിപിഐഎം ഏരിയ സെക്രട്ടറി കെ. ബാബു, DYFI സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, ടി.എ മൊയ്‌ദീൻ, എം ഇ ജലീൽ, പി. കെ ഷൈജൽ, പി. വി. അമൃത എന്നിവർ സംസാരിച്ചു.
ടി. മഹറൂഫ് സ്വാഗതവും,
പി. ആർ രാകേഷ് നന്ദിയും പറഞ്ഞു
കെ. സി. വേലായുധൻ,
ടി. എ മൊയ്‌ദീൻ,എം.ഇ ജലീൽ എന്നിവർ രക്ഷത്തിക്കാരികളായും,
പി. കെ ഷൈജൽ ചെയർമാൻ, ടി. മഹറൂഫ് ജനറൽ കൺവീനർ, പി ആർ രാകേഷ് ട്രഷറർ എന്നിവർ ഭാരവാഹികളുമായ സ്വാഗത സംഘം രൂപീകരിച്ചു.
