Trending

നാടിന്റെ പ്രതിഭയെ DYFI ആദരിച്ചു




കേന്ദ്ര പ്രകൃതി, ചരിത്രം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയ വിജേഷ് ഷബ്‌ന ദമ്പതികളുടെ  മകൾ തീർത്ഥയെ DYFI ആലപ്പടി യൂണിറ്റിന് വേണ്ടി CPIM താമരശ്ശേരി ഏരിയ കമ്മിറ്റി മെമ്പറും CPIM താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സഖാവ് അരവിന്ദൻ മാസ്റ്റർ മൊമെന്റോ നൽകി ആദരിച്ചു. CPIM താമരശ്ശേരി ലോക്കൽ കമ്മിറ്റി അംഗം സ.ബിജീഷ്, DYFI താമരശ്ശേരി സൗത്ത് മേഖല കമ്മിറ്റി ട്രഷറർ അഭിജിത്ത്, DYFI ആലപ്പടി യുണിറ്റ് സെക്രട്ടറി ശരത്, വൈസ് പ്രസിഡന്റ് അശ്വിൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post