യുവതിക്കൊപ്പം യുവാവ് സ്കൂട്ടറിൽ അടിവാരം ഭാഗത്ത് നിന്നും എത്തി സ്കൂട്ടർ കടവരാന്തയിൽ നിർത്തി, സമീപത്തെ കടയിൽ പോയ ശേഷം റോഡ് മുറിച്ചുകടന്ന് അടിവാരം ബസ്സിൽ കയറുന്നത് CCTV യിൽ പതിഞ്ഞിട്ടുണ്ട്.
സ്കൂട്ടർ കൊണ്ടുപോയ ആളുടെ സുഹൃത്ത് എന്ന് ഫോണിൽ വിളിച്ച് പരിചയപ്പെടുത്തിയ ആളാണ് സ്കൂട്ടർ ചെക്ക് പോസ്റ്റിന് സമീപം ഉപേക്ഷിച്ചതായി അറിയിച്ചത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് എം എ ജ്വല്ലറിയുടെ മുന്നിൽ നിർത്തിയിട്ട സ്കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞത്.
