ഉള്ളിയേരി ആനവാതിലില്‍ വി കെയര്‍ പോളി ക്ലിനിക്കില്‍ പൂട്ട് കുത്തിപൊളിച്ച് മോഷണം നടത്തിയ പ്രതികള്‍ അത്തോളി പോലീസിൻറെ പിടിയില്‍ .
മലപ്പുറം ചെട്ടിപടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ വീട്ടില്‍ എം. കിഷോര്‍ (23), തേഞ്ഞിപ്പലം ചേളാരി അബ്ദുല്‍ മാലിക്ക് (20) എന്നിവരെയാണ് അത്തോളി സി.ഐ. ജിതേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ആര്‍.രാജീവ് , എസ്.ഐ മുഹമ്മദാലി,എസ് സിപിഒമാരായ. കെ.എം അനീസ് . കെ.ഷിനില്‍, പി.ടി രതീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ബൈക്കിലെത്തി ക്ലിനിക്കില്‍ മോഷണം നടത്തിയത്. 24 മണിക്കൂറിനുള്ളില്‍ മലപ്പുറത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്.
ഉള്ളിയരിയിലെ സിമൻറ് കട കുത്തിത്തുറന്നതും, ബാലുശ്ശേരിയിലെ പെട്രോൾ പമ്പ് കവർച നടത്തിയതും , അടക്കം കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഒന്നാം പ്രതിക്ക് ഇരുപതോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
