Trending

പ്രഥമ ഹുസൈൻ കൽപ്പൂർ പുരസ്കാരം ഷംസീർ മെട്രോ ക്ക് പുരസ്‌കാരം നാളെ സന്നദ്ധം ക്യാമ്പിൽ വെച്ച് സമ്മാനിക്കും





മികച്ച സന്നദ്ധസേന പ്രവർത്തകന് എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന ഹുസൈൻ കൽപ്പൂർ പുരസ്‌കാരം മുൻ സന്നദ്ധസേന ചീഫ് കോർഡിനേറ്റർ ഷംസീർ മെട്രോക്ക്._

_ഏറ്റവും മികച്ച സന്നദ്ധപ്രവർത്തകനായാണ് ഹുസൈൻ കൽപ്പൂർ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്._
_ഓരോ വർഷവും സന്നദ്ധം ക്യാമ്പിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും. എന്നാൽ പ്രഥമ പുരസ്‌കാരം എന്റെ മുക്കം സന്നദ്ധസേനയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് നൽകുന്നത്._

_എന്റെ മുക്കം സന്നദ്ധസേനയുടെ തുടക്കക്കാരിലൊരാളായ ശംസിയുടെ പ്രവർത്തനം വേഗത്തിലായിരുന്നു. തുടക്കം മുതൽ തുടർന്നിങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമാവുകയും സേനയുടെ ഡെപ്യൂട്ടി ചീഫ് കോർഡിനേറ്റർ ആവുകയും ചെയ്തു. പിന്നീട് സന്നദ്ധസേനയുടെ നായക വേഷമണിയുകയും ചെയ്തു. ഓരോ പരിപാടികളിലും കൃത്യമായ ഇടപെടലുകൾ നടത്താൻ ഷംസീറിന് സാധിച്ചിട്ടുണ്ട്._

_എ പി മുരളീധരൻ മാസ്റ്റർ, വിജയൻ നടുതൊടികയിൽ, ജി അബ്ദുൽ അക്ബർ, അഷ്‌കർ സർക്കാർ, എൻ ശശികുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ കണ്ടെത്തിയത്._

Post a Comment

Previous Post Next Post