Trending

ഉന്നത വിജയം നേടിയിട്ടുള്ള വ്യാപാരികളുടെ മക്കൾക്കുള്ള അവാർഡ് ദാനവും കാലിക്കറ്റ് എൻ ഐ ടി അഡ്മിഷൻ ലഭിച്ച വ്യാപാരിയുടെ മകനെ ആദരിക്കുകയും ചെയ്തു





കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചംപൊയിൽ  യൂണിറ്റ് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുള്ള വ്യാപാരികളുടെ മക്കൾക്കുള്ള അവാർഡ് ദാനവും , കാലിക്കറ്റ് എൻ ഐ ടി  അഡ്മിഷൻ ലഭിച്ച വ്യാപാരിയുടെ മകനെ ആദരിക്കുകയും ചെയ്തു .

യോഗം ജില്ലാ പ്രസിഡണ്ട്  അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ അമീർ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് എ കെ മുഹമ്മദലി അധ്യക്ഷതവഹിച്ച  യോഗത്തിൽ സെക്രട്ടറി ടി പി നസ്രുദ്ദീൻ സ്വാഗതവും ട്രഷറർ വി കെ ഷൈജു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post