''പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ.... എല്ലാത്തിൽ നിന്നും മോചിതനായി..ഒന്നിന്‍റെ കൂടെമാത്രം,ധർമ്മത്തോടൊപ്പം 🙏ഹരി ഓം..'' രാമസിംഹന്‍ .
സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ഈയിടെ ബി.ജെ.പി വിട്ടിരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി അവസരം തന്നില്ലെന്നും താന്‍ പഴയ സി.പി.എമ്മുകാരനാണെന്നുമാണ് രാജസേനന്‍ പറഞ്ഞത്. ഭീമന്‍ രഘുവും സി.പി.എമ്മിലേക്കാണ് ചേക്കേറുന്നത്. മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിന്നുണ്ടായി എന്നും തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയെന്നും താരം പറഞ്ഞിരുന്നു.

