കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ സ്വകാര്യ ബസ് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊന്നുംപറമ്പ് സ്വദേശി ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം.
ഇരിട്ടിയില്‍ നിന്ന് പയ്യാവൂരിലേക്ക് അമിതവേഗത്തില്‍ വരികയായിരുന്ന ബസ്സാണ് ഇടിച്ചത്.
എതിര്‍ദിശയില്‍ നടന്നു വരികയായിരുന്ന ബാലകൃഷ്ണനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രെെവര്‍ക്കെതിരെ പയ്യാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് പോലീസ് പിടിച്ചെടുത്തതായാണ് വിവരം.
അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
