Trending

കറുത്തപറമ്പിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്





എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പിൽ ബൈക്കിന് പിറകിൽ ചരക്ക് ലോറിയിടിച്ച് രണ്ടു പേർക്ക് പരിക്ക്‌ . ബൈക്കിനു പിറകിൽ ലോറിയിടിച്ച് തെറിച്ചു വീണ ഇവരുടെ കാലിൽക്കൂടി ടയർ കയറിയിറങ്ങിയെന്നാണ് വിവരം.  കാവനൂർ സ്വദേശികളായ വിജീഷ്, ശിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതിൽ ഒരാളുടെ കാലിന് സാരമായ പരിക്ക് പറ്റിയെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന ആളു ടെ പരിക്ക് നിസാരമാണെന്നാണ്‌ലഭിക്കുന്ന സൂചന.മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post