ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു പ്രവാസി മരിച്ചു
byWeb Desk•
0
വടകര: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ് (41) മരിച്ചത്. വടകര ദേശീയപാതയിൽ ചോറോട് ഓവർബ്രിഡ്ജിനു സമീപത്തുവച്ച് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഹസീബ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹസീബ് സംഭവ സ്ഥലത്തുവച്ച തന്നെ മരിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ ഹസീബ് അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് അപകടം.