Trending

പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നു; ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭര്‍ത്താവ്





ചിക്കബെല്ലാപുര്‍: കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭര്‍ത്താവ്. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരുക്കേറ്റ മാരേഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്


വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നതോടെയാണ് സുഹൃത്തിനെ കഴുത്തറുത്ത് െകാല്ലാന്‍ ഇയാള്‍ തീരുമാനിച്ചത്.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പിന്നീട് മൂര്‍ച്ചയേറിയ ആയുധം െകാണ്ട് മാരേഷിന്റെ കഴുത്തുമുറിച്ചു. പുറത്തേക്കൊഴുകിയ ചോര ഇയാള്‍ നക്കി കുടിക്കുന്നതും പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. വിജയുടെ മറ്റൊരു സുഹൃത്താണ് ദൃശ്യങ്ങള്‍ െമാബൈലില്‍ പകര്‍ത്തിയും പ്രചരിപ്പിച്ചതും. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.




Post a Comment

Previous Post Next Post