അഭിനവിന്റെ കൂടെ കളിക്കുകയായിരുന്ന അപകടത്തിൽ പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കിഴക്കേവെളിയത്തുനാട് മില്ലുപടിക്ക് സമീപം വെള്ളാംഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് കുട്ടികൾക്ക് മേലെ ഒടിഞ്ഞുവീണത്.
പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ആൽമരത്തിന്റെ ശിഖരം ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവിന്റെ ജീവൻ രക്ഷിക്കാനായില്ല.
