താമരശ്ശേരി: കേരള സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ബി ജെ പി താമരശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ബിജെപി ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സാധാരക്കാരന് ജീവിക്കാൻ പറ്റാത്ത തരത്തിലേക്ക് കേരളത്തിൽ എല്ലാ വിധ നികുതികളും വർദ്ധിപ്പിച്ച സർക്കാർ ,വൈദ്യുതിയ്ക്കും നികുതി വർദ്ധിപ്പിച്ച് കൊണ്ട് കനത്ത പ്രഹരമാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത്. അടിയന്തിരമായി സർക്കാറിന്റെ ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാൻകരിഞ്ചോല അദ്ധ്യക്ഷം വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ, ജനറൽ സെക്രട്ടറിമാരായ വത്സൻ മേടോത്ത്, ടി ശ്രീനിവാസൻ സംസാരിച്ചു. കെ പി രമേശൻ , ദേവദാസ് കൂടത്തായി, ബിൽ ജു രാമദേശം , കെ കെ വേലായുധൻ, എ കെ ബബീഷ് , ഒ ബാബു, ഒ പി ഷാജു, എൻ പി വിജയൻ ,കെ വി അനിൽ മാർച്ചിന് നേതൃത്വം നൽകി.
Related News
തിരുവനന്തപുരം: വൈദുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈദ്യുതി വാങ്ങുന്നതില്‍ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലില്‍ ഓരോ മാസത്തെയും സര്‍ച്ചാര്‍ജും ഇനി മുതല്‍ ഉപഭോക്താവ് നല്‍കേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സര്‍ച്ചാര്‍ജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം.
വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനാല്‍ തന്നെ ജൂണ്‍ ഒന്ന് മുതല്‍ പത്തുപൈസയില്‍ കൂടാത്ത സര്‍ചാര്‍ജ് മാസം തോറും ഈടാക്കുന്നതിനായി ബോര്‍ഡിന് സ്വമേധയാ തീരുമാനമെടുക്കാം. ഇതിന് പുറമേ ജൂണ്‍ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും
