Trending

പട്ടാപ്പകൽ മോഷണം;കുട്ടികള്ളൻ ചില്ലറക്കാരനല്ല.






താമരശ്ശേരി:  ഇന്നലെ രാവിലെ പത്തര മണിക്ക് താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലെ റിലു ഫൂട്ട് വെയറിൽ നിന്നും മേശ തുറന്ന് 3600 രൂപ കൈക്കലാക്കിയ കുട്ടിക്കള്ളൻ ചില്ലറക്കാരനല്ല.

ആക്രി പെറുക്കി വിൽപ്പന നടത്തുന്ന തമിഴ് നാടോടി സംഘത്തിൽപ്പെട്ടതും താമരശ്ശേരിക്ക് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന ദമ്പതികളുടെ മകനാണ് മോഷ്ടാവ്.

ഇന്നലത്തെ മോഷണത്തിനു പുറമെ പല സ്ഥലങ്ങളിൽ നിന്നും പണവും, സ്വർണവും, ഫോണുകളും മോഷ്ടിച്ചതിനെ തുടർന്ന് കയ്യോടെ പിടിക്കപ്പെട്ടിട്ടുണ്ട്.

ഇന്നലെ താമരശ്ശേരിയിലെ കടയുടമ CCTV പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തുകയും പോലീസിന് കൈമാറുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രായപൂർത്തിയാവാത്ത തിന്നാൽ ഏറ്റെടുക്കാനോ ,കേസെടുക്കാനോ സാധിക്കില്ലായെന്ന മറുപടിയാണ് കടയുടമക്ക് കിട്ടിയത്.

കുട്ടിയുടെ കൈവശമുണ്ടായിരുന്ന മോഷ്ടിച്ച തുകയിൽ ചിലവഴിച്ചതിൻ്റെ ബാക്കി പോലും തിരികെ വാങ്ങി നൽകുന്നതിനോ, രക്ഷിതാക്കളെ വിളിച്ചു വരുത്തുന്നതിനോ തയ്യാറായില്ലെന്നും കടയുടമ പറഞ്ഞു.

Post a Comment

Previous Post Next Post