Trending

വീട്ടില്‍ കയറി പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസ് :താമരശ്ശേരി സ്വദേശിയടക്കമുള്ള മോഷ്ടാക്കള്‍ പിടിയില്‍





  


ബത്തേരി:കുപ്പാടി കുതിരേടത്ത് ചോലയില്‍ കെ.സി പോക്കറിന്റെ വീട്ടില്‍ കയറി 10 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ച പ്രതികളെ കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി എസ് ഐ ശശികുമാറും പോലീസ് ഓഫീസര്‍മാരായ രജീഷ്, അജിത്ത്, ടോണി, സന്തോഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതികളായ 

പാലക്കാട് ആലത്തൂര്‍ സുബൈര്‍ മന്‍സില്‍ സുലൈമാന്‍ എന്ന ഷാജഹാന്‍ (60), താമരശ്ശേരി തച്ചംപൊയില്‍ മുഹമ്മദ് നിസാര്‍ (31) എന്നിവരെയാണ് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ സാഹസികമായി പിടികൂടിയത്.ഇവരുടെ കൂടെ കേരളത്തിനകത്തും പുറത്തും നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കള്ളന്‍ പനയ്ക്കല്‍ ചന്ദ്രനെയും ബത്തേരി പോലീസ് പിടികൂടിയിരുന്നു. പനയ്ക്കല്‍ ചന്ദ്രനെ ചാലക്കുടി പോലീസിന് കൈമാറി.

സുലൈമാനെ ഗുണ്ടല്‍പേട്ട വെച്ചും, നിസാര്‍, ചന്ദ്രന്‍ എന്നിവരെ മൈസൂരില്‍ വെച്ചുമാണ് പിടികൂടിയത്. സുലൈമാന്റെ കൈവശം നിന്നും മോഷ്ടിച്ച ബൈക്കും, നിസാറിന്റെ അടുത്ത് നിന്നും ഈറോഡ് നിന്നും മോഷ്ടിച്ച ഒരു കാറും പോലീസ് പിടികൂടി.

Post a Comment

Previous Post Next Post