Trending

ചരിത്രം മായ്ക്കുന്ന സിലബസ് പരിഷ്കരണം. രാജ്യത്തെ ജനാധിപത്യ-മതേതരത്വ പാരമ്പര്യങ്ങൾക്കു മേലുള്ള കടന്നുകയറ്റം.. വി.എം.ഉമ്മർ മാസ്റ്റർ






താമരശ്ശേരി. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി നമ്മുടെ രാജ്യത്തിൻ്റെ മഹിതമായ ചരിത്രത്തെ വെട്ടിമാറ്റിക്കൊണ്ട് നടപ്പിലാക്കുന്ന സിലബസ് പരിഷ്കരണം ഇന്ത്യയുടെ ജനാധിപത്യ മതേതരത്യപാരമ്പര്യങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്ന് മുൻ എംഎൽഎ വി .എം ഉമ്മർ മാസ്റ്റർ പറഞ്ഞു.



പുതിയ വിദ്യാഭ്യാസ നയവും ചരിത്രം മായ്ക്കുന്ന സിലി ബസ് പരിഷ്കരണവും എന്ന വിഷയത്തിൽ ഡയലോഗ് സെൻ്റർ താമരശ്ശേരി സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

 നെഹ്റുവും ആസാദും കെട്ടിപ്പടുത്ത ശക്തമായ വിദ്യാഭ്യാസത്തിൻ്റെ മൂല്യങ്ങളിൽ ഉറച്ച് നിന്ന് വളർത്തുന്നതിന് പകരം ഭിന്നതകൾ സൃഷ്ടിച്ച് തളർത്താൻ ശ്രമിക്കുന്ന കാഴ്ചയാണ് വർത്തമാനകാല ഇന്ത്യയിൽ ഇന്ന് കാണുവാൻ സാധിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എംഎ യൂസുഫ് ഹാജി അദ്ധ്യക്ഷനായിരുന്നു.

 ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ ബോട്ടണി വിഭാഗം തലവൻ എസ് ഖമറുദ്ധീൻ മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, ഫൈസൽ എളേറ്റിൽ, പി.ഗിരീഷ് കുമാർ, ടി.എം.പൗലോസ്, ടി.ആർ.ഓമനക്കുട്ടൻ, അഡ്വ.ടി പി.എ നസീർ, രാജഗോപാലൻ മാസ്റ്റർ, സഈദ് പുനൂർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.നജീബ് റഹ്മാൻ എ.ടി സ്വാഗതവും ഒമർ അഹമ്മദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post