താമരശ്ശേരി : നീറ്റ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്കും , അഖിലേന്ത്യാ തലത്തിൽ 23-ാം റാങ്കും കരസ്ഥമാക്കിയ ആര്യ . ആർ എസ്സിനെ യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി. ആർ. പ്രഫുൽകൃഷ്ണൻ താമരശ്ശേരിയിലെ വസതിയിലെത്തി അനുമോദിച്ചു. യുവമോർച്ച സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഷാൾ അണിയിച്ച് ആദരിച്ചു .
മലയാളികൾക്കാകെ അഭിമാനകരമാണ് ആര്യയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കഠിനാദ്ധ്വാനത്തിലൂടെ കരസ്ഥമാക്കിയ ഈ മികച്ച വിജയം തുടർ പഠനത്തിലും കാഴ്ചവെക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
സംസ്ഥാന നേതാക്കളായ കെ. അനൂപ്, ടി.പി. രാജേഷ്, ലിബിൻ ബാലുശ്ശേരി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗൺസിൽ അംഗം വി.പി.രാജീവൻ , ഏരിയ പ്രസിഡണ്ട് ബബീഷ് എ.കെ, മണ്ഡലം സെൽ കോ -ഓർഡിനേറ്റർ ബിൽജു രാമദേശം, ഏരിയ വൈസ് പ്രസിഡണ്ട് സി.കെ. സന്തോഷ്, പ്രവർത്തകരായ,സുഭാഷ് കയ്യേലിക്കൽ, പി.കെ.വീരേന്ദ്രകുമാർ,കെ ബി.ലിജു സംബന്ധിച്ചു.
