NEET പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ 23 റാങ്കും കരസ്ഥമാക്കിയ ആർഎസ്_ആര്യക്ക് ഇൻകാസ്_ഒഐസിസി ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
ഇൻകാസ്_ ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ വൈ:പ്രസിഡന്റ് ബെന്നി കൂടത്തായ് മെമൊന്റോ നൽകി, ഇൻകാസ്_ഒഐസിസി കൊടുവള്ളി നിയോജക മണ്ഡലം ട്രഷറർ മോൻസി കൂടത്തായ് ഷാൾ അണിയിച്ചു, യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം പ്രസിഡന്റ് വി ആർ കാവ്യ, ഇൻകാസ്_ഒഐസിസി ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷാദ് പള്ളിമുക്ക്, എക്സികുട്ടീവ് അംഗം സികെ ജംഷീർ സംബന്ധിച്ചു.
