കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന താമരശ്ശേരി സ്വദേശികളായ വിദ്യാർത്ഥിനികളിൽ നിന്നുമാണ് അമിത ചാർജ് ഈടാക്കായത്.
താമരശ്ശേരിയിൽ നിന്നും കയറിയ വിദ്യാർത്ഥിനികളായ രണ്ടു പേരിൽ നിന്നും 20 രൂപ വാങ്ങി കൂടത്തായിക്ക് പകരം കുടുക്കിൽ ഉമ്മരം എന്ന് രേഖപ്പെടുത്തി 02 - 03 -2010 എന്ന് രേഖപ്പെടുത്തിയ ടിക്കറ്റാണ് അശ്വതി (KL57 A189) എന്ന ബസ്സിലെ ജീവനക്കാർ നൽകിയത്.
എല്ലാ ബസ്സുകാരും വിദ്യാർത്ഥികളിൽ നിന്നും രണ്ടു രൂപ ചാർജ്ജ് വാങ്ങുന്ന ഇടത്തേക്കാണ് 10 രൂപ ഈടാക്കിയത്.
സാധാരണ സ്കൂളിലേക്ക് പോകുന്ന ബസ്സ് കിട്ടാതിരുന്നതിനെ തുടർന്നായിരുന്നു വിദ്യാർത്ഥിനികൾ ഈ ബസ്സിൽ യാത്ര ചെയ്തത.
