Trending

ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് പിടിയിൽ.



 
ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് പിടിയിൽ.

താമരശ്ശേരി: കഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി യുവാവ് വനപാലകരുടെ പിടിയിൽ.

ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് KSRTC ബസ് സ്റ്റാൻ്റിൽ വെച്ച് ഫോറസ്റ്റ് ഫ്ലൈയിം സ്കോഡ് പിടികൂടിയത്.

ഇയാളിൽ നിന്നും ചെറുകഷണങ്ങളായി മുറിച്ച ആനക്കൊമ്പ് കണ്ടെടുത്തു.

കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത്  കൊടുത്തു വിട്ടതായിരുന്നു. ആനക്കൊമ്പിൻ്റെ അഞ്ച് ചെറു കഷണങ്ങളാണ് കവറിൽ ഉള്ളത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 3 മണിക്കാണ് പിടികൂടിയത്


താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഫ്ലയിംഗ് സ്കോഡ് റയിഞ്ച്  ഓഫിസർ പ്രഭാകരൻ, ഡെപ്യൂട്ടി റയിഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ, ബി എഫ് ഒമാരായ ആസിഫ്, ശ്രീലേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.






Post a Comment

Previous Post Next Post