Trending

താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ കളിമുറ്റം, ബാലവേദി ശില്പശാല സംഘടിപ്പിച്ചു




താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർ മാർക്കും ലൈബ്രറി ഭാരവാഹികൾക്കുമായി സംഘടിപ്പിച്ച
ശില്പശാല ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ: കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.




താലൂക്ക് പ്രസിഡണ്ട് പി.സുധാകരൻ അധ്യക്ഷനായി.
സംസ്ഥാന കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ്, ജില്ലാ ജോയിൻ സെക്രട്ടറി കെ.പി.സഹീർ തുടങ്ങിയവർ . സംസാരിച്ചു.




വിവിധ സെഷനുകളിലായി ടി.വി ഗോവിന്ദൻകുട്ടി, മനോജ് അത്തോളി, പി.കെ.മുരളി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു.



താലൂക്ക് സെക്രട്ടറി
കെ.കെ.പ്രദീപൻ സ്വാഗതവും പി.കെ.കരുണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post