ഇടുക്കി: ഇരട്ടയാറിനു സമീപം പള്ളിക്കാനത്ത് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം.
പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്.
വീടിനു സമീപത്തെ കാപ്പിച്ചെടിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
