Trending

മലയോര മണ്ണിൽ നീറ്റ് റാങ്കിൻ്റെ തിളക്കമെത്തിച്ച ആർ.എസ്.ആര്യയെ അഭിനന്ദിച്ചു






താമരശ്ശേരി.മെഡിക്കൽ പ്രവേശനത്തിനുള്ള
രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഫലം പുറത്ത് വന്നപ്പോൾ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 23 റാങ്കും കരസ്ഥമാക്കി മലയോര മേഖലയുടെ അഭിമാനമായി മാറിയ ആര്യ.ആർ.എസിനെ കൊടുവള്ളി മണ്ഡലം നന്മ ഫൗണ്ടേഷൻ ചെയർമാനും മുൻ എംഎൽഎയുമായ കാരാട്ട് റസാഖ് ആദരിച്ചു.



20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 720-ൽ 711 മാർക്ക് നേടിയാണ് ആര്യ ആർ എസ്
കേരളത്തിന്റെ അഭിമാനമായത്.



അഖിലേന്ത്യാ തലത്തിൽ 23-ാം റാങ്കാണ് ആര്യ നേടിയത്. പെൺകുട്ടികളുടെ റാങ്കിൽ മൂന്നാം സ്ഥാനവും  സ്വന്തമാക്കിയ ഈ മിടുക്കി താമരശ്ശേരിയുടെ അഭിമാനമാണ്.

കഠിന പരിശ്രമത്തിലൂടെ നേടിയെടുത്ത ഈ വിജയം എല്ലാവർക്കും ഒരു മാതൃകയാണ്. നമ്മുടെ നാടിൻ്റെ യശസ്സ് വാനോളമുയർത്തിയ ആര്യക്ക്  കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെയെന്നും മുൻ എംഎൽഎ ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി.മുസ്തഫ. വേളാട്ട് മുഹമ്മദ്, വി.കുഞ്ഞിരാമൻ യു.കെ.ദിനേഷ് തുടങ്ങിയ വരും അദ്ധേഹത്തോടൊപ്പം സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post