Trending

എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു




താമരശ്ശേരി: താമരശ്ശേരി ചുങ്കം പ്രദേശത്ത് നിന്നും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചുങ്കം സാന്ത്വന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. 


ചുങ്കം വ്യാപാരഭവനിൽ വെച്ച് നടന്ന അനുമോദനച്ചടങ്ങ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെഎം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ഉന്നത വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവിതരണം അദ്ധേഹം നിർവഹിച്ചു.സാന്ത്വന കേന്ദ്രം കോർഡിനേറ്റർ പി സി മു ഈ നുദ്ധീൻ അധ്യക്ഷത വഹിച്ചു.



കേരള മുസ്ലിം ജമാഅത് സോൺ സെക്രട്ടറി ഹനീഫ മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ പി ചന്തു മാസ്റ്റർ, ഷമീർ എടവലം, പി സി അബ്ദുൽ റഹിം, കെ.കെ അഹമ്മത് കുട്ടി മൗലവി,പി കെ മൊയ്തീൻ കുട്ടി, പി സി പക്കർ കുട്ടി മാസ്റ്റർ കെ.കെ. സാലി, ടി ടി സൈഫുദ്ധീൻ,സി എം അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post