Trending

പുതിയ ലഹരികൾ പുതുതലമുറയെ കീഴടക്കുന്നു










താമരശ്ശേരി: പുതിയ കാലത്തെ പുതിയ തരം ലഹരികൾ പുതുതലമുറയെ കീഴടക്കുകയാണെന്ന് താമരശ്ശേരി എസ്.ഐ എം.കെ.പുരുഷോത്തമൻ. പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്കാരികവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ യുവാക്കൾക്കിടയിൽ സുലഭമാവുന്ന ഇക്കാലത്ത് രാസലഹരിയുടെ കണ്ണികൾ മുറിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ സാംസ്കാരികവേദി പ്രസിഡൻ്റ് വത്സൻ മേടോത്ത് അധ്യക്ഷനായ ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ഉപഹാരം നൽകി ആദരിച്ചു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയ്ക്കുള്ള ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അംഗീകാരം നേടിയ ആഗ്ന യാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ആർ.എസ്.ആര്യയെയും, കവയിത്രി ആഗ്ന യാമിയെയും ചടങ്ങിൽ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
വിജയൻ മേടോത്ത്, എൻ.പി.വിജയൻ എന്നിവർ സംസാരിച്ചു.
 എ.പി. ഹംസ, എം.പ്രകാശൻ, ശ്രുതി സുബ്രഹ്മണ്യൻ, എം.എൻ.ബാബു, കെ.പി.സദാനന്ദൻ, കൃഷ്ണൻകുട്ടി നായർ, അനുഷ രതീഷ്, കെ.പി.സരോജിനി, കെ.പി.മാധവൻ, ഷീന വത്സൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

Post a Comment

Previous Post Next Post