താമരശ്ശേരി:താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.
ഈങ്ങാപ്പുഴ ബാബാ ഫ്രൂട്ട്സ് എന്ന കടയുടെ ഉടമ പയോണ സ്വദേശി മൊയ്തീൻ, രാമനാട്ടുകര കോച്ചാംപള്ളി
അർബാസ് (19) എന്നിവർക്കാണ് പുക്കേറ്റത്.മൊയ്തീനെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് വാഹനത്തിൻ്റെ അകത്ത് നിന്നും പുറത്തെടുത്തത്.
റോഡരികിൽ നിർത്തിയിട്ട് കോഴിമുട്ട കടയിൽ നൽകാനായി ഇറക്കിക്കൊണ്ടിരുന്ന ആളുടെ മേലെ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ഇടിക്കുകയായിരുന്നു രാവിലെ 9. 15 ന് ആണ് അപകടം, മൊയ്തീനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
