വി. ഹുസൈൻ ഹാജി നിര്യാതനായി
താമരശ്ശേരി: പൗരപ്രമുഖനും വട്ടക്കുണ്ട് മഹല്ല് കമ്മിറ്റിപ്രസിൻ്റുമായ വി. ഹുസൈൻ ഹാജി(84) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ നടക്കും.
40 വർഷമായി വട്ടക്കുണ്ട് മഹല്ല് കമ്മിറ്റി പ്രസിഡൻ്റും മുതവല്ലിയുമാണ്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു.
പരേതരായ വട്ടകുണ്ടുങ്ങൽ കുഞ്ഞമ്മദ് ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: ആമിന കുട്ടി ഹജ്ജുമ്മ. മക്കൾ: മറിയ കുട്ടി (റിട്ട. അധ്യാപിക), സുബൈദ ( അധ്യാപിക .മണൽ വയൽ എ.കെ.ടി.എം. എൽ.പി. സ്കൂൾ), നൗഷാദ് (ബിസിനസ്) , സബീന. മരുമക്കൾ: മജീദ് ഉള്ളിയേരി (റിട്ട. അധ്യാപകൻ), യൂസുഫ്ഫലി പേരാമ്പ്ര(റിട്ട. ആരോഗ്യ വകുപ്പ്), ഷിഹാബ് (കെ.എസ്.ഇ.ബി. കാരപറമ്പ്), സുനീറ ( നന്തി).
സഹോദരങ്ങൾ: കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ, പരേതരായ ചെമ്പ്രകല്ലടപൊയിൽ സെയ്ദ് ഹാജി, മരയ്ക്കാർ അമ്പായത്തോട്, കെ. മമ്മൂണ്ണി മാസ്റ്റർ, അഹമ്മദ് കുട്ടി അമ്പായത്തോട്, ആമിന ചളിക്കോട്, സൈനബ കൊല്ലരുകണ്ടി, ആയിഷ കുണ്ടത്തിൽ