താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നിയമവിരുദ്ധമായി ആംബുലൻസുകൾ സർവ്വീസ് നടത്തുന്നതായി പരാതി,
വിവിധ സംഘടനകളുടെ പേരിലാണ് ആംബുലൻസുകൾ ഓടുന്നത്. കർണ്ണാടക രജിസ്ട്രേഷനിലുള്ള ആംബുലൻസ് ഫിറ്റ്നസ് ഇല്ലാതെ ടാക്സ് പോലും അടക്കാതെയാണ് സർവ്വീസ് നടത്തുന്നത്.
പ്രൈവറ്റ് രജിസ്ട്രേഷനിൽ ഇറക്കുന്ന മാരുതി ഈക്കോ വാഹനം അകത്ത് രൂപമാറ്റം വരുത്തി സ്ട്രക്ചർ ഫിറ്റ് ചെയ്തും സർവ്വീസ് നടത്തുന്നു. ഇത്തരം വാഹനങ്ങൾ അപകടത്തിൽ പെടുകയോ മറ്റോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കില്ലെന്ന വസ്തുത മനസ്സിലാക്കാതെയാണ് പലരും ഇത്തരം വാഹനങ്ങളിൽ രോഗികളെ കൊണ്ടു പോകുന്നത്.
നിയമസാധുതയില്ലാത്ത സർവ്വീസുകൾ നടത്തുന്നതിനെതിരെ നടപടിയെടുക്കാതെ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ മോട്ടോർ വാഹന വകുപ്പ്, പോലീസ് ഡിപ്പാർട്ട്മെൻ്റ് എന്നിവർ നിയമ ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) പത്രക്കുറിപ്പിൽ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് റജി ജോസ്, സെക്രട്ടറി ശ്രീപേഷ്, ട്രഷറർ നാസർ മായനാട്, എന്നിവർ സംസാരിച്ചു.
