താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ ഇന്നു രാവിലെയുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ ചമൽ കാരപ്പറ്റ പുറായിൽ അബ്ദുൽ അസീസ് (56) മരണപ്പെട്ടു. ഇന്നു രാവിലെ അസിസ് സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം.വൈകുന്നേരം 5 മണിയോടെയാണ് മരണപ്പെട്ടത്. താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു.
ഭാര്യമാർ: നസ്രിയ, റസിയ.
മക്കൾ: ഷംസുദ്ദീൻ, അസ്ന, മിസ്രിരിയ, ഹർഷീന.
മരുമക്കൾ: ഷംന, നാസർ, ജാഫർ, ആഷിഖ്, സാലിഹ്.
