Trending

മദ്യ-മയക്കുമരുന്ന് ലോബിക്കെതിരെ പൗരസമിതി രൂപികരിച്ചു




താമരശ്ശേരി : 14-ാം വാർഡിൽ ഉൾപ്പെട്ട മാട്ടുവായ്, വിളയാറച്ചാൽ പ്രദേശങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്  പുറത്ത് നിന്നുള്ള മദ്യം -മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാർ പൗര സമിതി രൂപികരിച്ചു. യുവാക്കളും വിദ്യാർഥികളുമടങ്ങിയ ലഹരി സംഘത്തെ നിയന്ത്രിക്കാൻ പൊലീസ്- എക്സൈസ് അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാർഡ് മെമ്പർ എം.ടി. അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു.
ടി. കെ.സുന്ദരൻ ( ചെയർമാൻ) ഷനിത് കുമാർ ( കൺവീനർ) പി.കെ.രാധാകൃഷ്ണൻ ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തിൽ സന്ദിവ് മാടത്തിൽ, എം.ആർ. ഷംജിത്ത്, സി.കെ.ഗംഗാധരൻ, സൂരജ് മുല്ലേരി, കെ.കെ. അബ്ദുൾ മജീദ്, കെ.പി. ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post