Trending

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു





പെരിയ: കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച്  വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വില്ലാരംപതിയിലെ കെ വി ബാബു മഠത്തിലാ (43)ണ് മരിച്ചത്. തിങ്കള്‍ രാത്രി എട്ടോടെ ചെക്കിപ്പള്ളത്താണ് സംഭവം. കാറില്‍ വന്നവരാണ് റോഡില്‍ പരിക്കേറ്റ് കിടന്ന ബാബുവിനെ കണ്ടത്. 

ഇവര്‍ തൊട്ടടുത്ത വീട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂട്ടറില്‍ പന്നിയിടിച്ച പാടും രോമങ്ങളും കണ്ടെത്തി. കുമ്പളയിലെ ബാറ്ററി സ്ഥാപനത്തിലെ ജീവനക്കാരനാണ് ബാബു. സഹോദരങ്ങള്‍: കെ വി നാരായണന്‍, ശാരദ.

Post a Comment

Previous Post Next Post