നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ ഇരുപത്തിമൂന്നാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി തൂവ്വക്കുന്നുമ്മൽ രമേശ് ബാബു ഷൈമ ദമ്പതികളുടെ മകൾ ആർഎസ് ആര്യയെ കർഷകസംഘം താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോമെന്റോ നൽകി ആദരിച്ചു.
കർഷകസംഘം മേഖലാ സെക്രട്ടറി സഖാവ് കെ പി രാധാകൃഷ്ണൻ മൊമെന്റോ കൈമാറി മേഖല പ്രസിഡണ്ട് ബിജീഷ് എൻ കെ ട്രഷറർ വി രാജേന്ദ്രൻ ഏരിയ കമ്മിറ്റി അംഗം ഉഷാ കാരാടി മേഖല കമ്മിറ്റി അംഗങ്ങളായ വി കുഞ്ഞിരാമൻ , എം വിജയൻ , വി ശശി
ചന്ദ്രൻ, വി കെ മോഹൻദാസ്,
ബീന പള്ളിപ്പുറം രവി പി കിടവൂർ എന്നിവർ പങ്കെടുത്തു
