Trending

ലഹരി മരുന്ന് ശൃംഖല; മുഖ്യ കണ്ണിയായ നൈജീരിയൻ സ്വദേശി പിടിയിൽ





കുന്ദമംഗലം:കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി പിടിയിൽ.


തമഴ് നാട്ടിലെ തിരുപ്പൂരിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉഗവു ഇക്കേച്ചുക്വു( ugwu ikechuwu) എന്ന യുവാവ് പോലീസ് പിടിയിലായത്.


കുന്ദമംഗലം എസ് എച്ച്ഒ യുസഫ് നടത്തറമ്മലിന്റെ നേത്രത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

കോഴിക്കോട് നോർത്ത് അസിസന്റ് കമീഷണർ സുദർശൻന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്


ഏപ്രിൽ 10 നായിരുന്നു ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് കടത്തുകയായിരുന്ന സഹദ്, നസ്ലിൻ എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘവും കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർക്ക് ബാംഗ്ലൂരിൽ വെച്ച് നൈജീരിയൻ മയക്ക് മരുന്ന് സംഘത്തിൽ നിന്നാണ് മാരക ലഹരിമരുന്ന് കിട്ടുന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലേക്ക് പോലീസ് കേസ് അന്വേഷണം നടത്തിയിരുന്നു.


തുടർന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്

Post a Comment

Previous Post Next Post