Trending

ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തി.






ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൈതപ്പൊയിൽ ജി എം യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സും കൈതപ്പൊയിൽ ടൗണിൽ ലഹരി വിരുദ്ധ റാലിയും നടത്തി. പുതുപ്പാടി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ബിനു കുര്യൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് ലഹരിക്കെതിരെ കുട്ടികളും അധ്യാപരും പ്രതിജ്ഞ എടുത്തു.പ്രധാനാധ്യാപകൻ കെ.ടി.ബെന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രീ - ടി.കെ സുഹൈൽ, അധ്യാപകരായ ഷീനാമ്മാ എബ്രഹാം, സവിത കെ.സി., ആതിര കെ.കെ., ആബിദ എ.ടി എന്നിവർ സംസാരിച്ചു. തുടർന്ന് കൈതപ്പൊയിൽ ടൗണിലേക്ക് റാലി നടത്തി
റാലിക്ക് അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി.

Post a Comment

Previous Post Next Post