നരിക്കുനി.:
കോഴിക്കോട് സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എൻ.ഷിയൊലാലിന് ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് സെൽഫ് ഫിനാൻസിങ് കോളേജ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
യൂണിറ്റ് കൺവെൻഷനോട് അനുബന്ധിച്ചു നടന്ന സ്വീകരണ പരിപാടി എസ്.എഫ്.സി.ടി.എസ്.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ. ഇ എൻ പത്മനാഭൻ ഉത്ഘാടനം ചെയ്തു. എസ്.എഫ്.സി.ടി.എസ്.എ യൂണിറ്റ് സെക്രട്ടറി ശ്രീ. വിപ്ലവദാസ് എ വി, പ്രസിഡന്റ് ശ്രീമതി. ദിവ്യ ഡി ടി, ജില്ലാ കമ്മറ്റി അംഗങ്ങളായ ശ്രീ. പ്രജീഷ് ലാൽ, ശ്രീ. ഷമീർ കെ, അക്കാഡമിക് ഡയറക്ടർ ഡോ. സി കെ അഹമ്മദ് എന്നിവർ സംസാരിച്ചു.
