Trending

എംബിബിഎസ് വിദ്യാര്‍ഥിനിയായ മലയാളി റഷ്യയില്‍ മുങ്ങിമരിച്ചു




കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ റഷ്യയില്‍ മുങ്ങിമരിച്ചു. മുഴപ്പിലങ്ങാട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ പ്രഭാകരന്റെയും ഷേര്‍ളിയുടെയും മകള്‍ പ്രത്യുഷ(24)ആണ് റഷ്യയിലെ തടാകത്തില്‍ മരിച്ചത്. എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ പ്രത്യുഷ വിനോദസഞ്ചാരത്തിനിടെയാണ് മുങ്ങിമരിച്ചതെന്നാണ് വിവരം.

അഞ്ചുപേരാണ് തടാകം കാണാന്‍ പോയത്. ഇവരില്‍ മൂന്നുപേര്‍ മരിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച അറിയിപ്പ്.

Post a Comment

Previous Post Next Post